Sunday, April 28, 2013

ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരുടെ എണ്ണം ദിനം പ്രതി കൂടിവരുന്നതായാണു കണ്ടു വരുന്നതു.മുൻപൊക്കെ ലോട്ടറി വിൽപ്പനക്കാർ വളരെ കുറവായിരുന്നു,അതിൽ തന്നെ കൂടുതൽ പേരും വികലാംഗരുമായിരുന്നു.കൈതൊഴിൽ മേഖലയിൽ പണിയെടുക്കാനും ആളുകളുണ്ടായിരുന്നു.ഇന്നു തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവർ വിരളം,ഭൂരിഭാഗവും അന്യ ഭാഷാക്കാരുമാണു.അവർക്കു കുറഞ്ഞ കൂലി കൊടുത്തു നിർമാണ മേഖലയിൽ കോൺട്രാക്റ്റർ മാർ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.മലയാളികൾ അദ്ധ്വനിക്കാനുള്ള മടി കാരണം റിയൽ എസ്റ്റേറ്റു മേഖലയിലേക്കും,ലോട്ടറി വിൽപ്പനയിലേക്കും പതുക്കെ ചുവടു മാറ്റി.ലോട്ടറി കച്ചവടം പഴയതുപോലെ ആരോഗ്യം കുറഞ്ഞവർക്കു വേണ്ടിമാത്രമല്ലാതായി,അതിനൊപ്പം അതൊരു സ്റ്റാറ്റസ്സുള്ള പണിയുമായി.ഇതു റോഡിലൂടെ കൊണ്ടു നടന്നു വിൽക്കുന്നവരുടെ കാര്യം മാത്രമാണു.